Sunday, September 19, 2021
Home News National ഇന്ത്യക്കാര്‍ക്കുള്ള വിമാനവിലക്ക് യുഎഇ നീട്ടി

ഇന്ത്യക്കാര്‍ക്കുള്ള വിമാനവിലക്ക് യുഎഇ നീട്ടി

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് യുഎഇ മെയ് 14 വരെ നീട്ടി. നേരത്തേ മെയ് 5 വരെ 10 ദിവത്തേക്കാണ് വിലക്ക് പ്രഖ്യാപിച്ചിരുന്നത്. മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചാല്‍ മാത്രമേ ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് നിലവില്‍ വരാന്‍ സാധിക്കൂ.

യുഎഇ പൗരന്മാര്‍, നയതന്ത്രപ്രതിനിധികള്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസ് യാത്രക്കാരുടെ വിമാനങ്ങള്‍, ഗോള്‍ഡന്‍ റസിഡന്‍സ് വിസയുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഇളവുണ്ട്. ഇവര്‍ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനില്‍ കഴിയണം.
India-UAE travel: Suspension of arrivals extended until May 14

Most Popular