Saturday, June 19, 2021
Home News National വാക്‌സിന്‍ നയം മാറ്റി കേന്ദ്രം: ജൂണ്‍ 21 മുതല്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കുത്തിവയ്പ്പ്

വാക്‌സിന്‍ നയം മാറ്റി കേന്ദ്രം: ജൂണ്‍ 21 മുതല്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ കുത്തിവയ്പ്പ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വാക്‌സിന്‍ നയത്തില്‍ മാറ്റം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ വിതരണം ചെയ്യും. വിദേശത്തുനിന്ന് കേന്ദ്രസര്‍ക്കാര്‍ നേരിട്ട് വാക്‌സിന്‍ സ്വീകരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

25 ശതമാനം വാക്‌സിന്‍ സ്വകാര്യ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യും. ആശുപത്രികളിലെ വാക്‌സിന്‍ വില സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാം. വാക്‌സിന്‍ വാങ്ങുന്നത് വികേന്ദ്രീകരിച്ചത് സംസ്ഥാന താല്‍പര്യം മുന്‍നിര്‍ത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനേഷന്‍ തുടങ്ങിയത് മുഖ്യമന്ത്രിമാരുമായി സംസാരിച്ചശേഷമാണ്. വാക്‌സിന്‍ നയത്തില്‍ ചില സംസ്ഥാനങ്ങള്‍ക്ക് ഭിന്നാഭിപ്രായമുണ്ടായി. ആരോഗ്യം സംസ്ഥാന വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി അദ്ദേഹം പറഞ്ഞു.

രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം ദീപാവലി വരെ നീട്ടിയെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഏഴ് കമ്പനികള്‍ രാജ്യത്ത് വാക്‌സിന്‍ ഉല്‍പാദിപ്പിക്കുന്നു. മൂന്നുവാക്‌സിനുകള്‍ കൂടി ഉടന്‍ വരും, പരീക്ഷണം തുടരുകയാണ്. മൂക്കില്‍ ഒഴിക്കാവുന്ന വാക്‌സിന്റെ പരീക്ഷണവും രാജ്യത്ത് നടക്കുന്നു.

100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഹാമാരിയാണ് ഉണ്ടായതെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. രണ്ടാം തരംഗത്തില്‍ ഇന്ത്യ ഒന്നിച്ചുപോരാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ALSO WATCH

Most Popular