X
ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്നുമുതല്‍ അനുമതി നല്‍കുമെന്ന് കേന്ദ്രം; മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍

ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്നുമുതല്‍ അനുമതി നല്‍കുമെന്ന് കേന്ദ്രം; മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍

personmtp rafeek access_timeTuesday May 26, 2020
HIGHLIGHTS
വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ മടങ്ങിവരവിന് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

ന്യൂഡല്‍ഹി: ആഭ്യന്തര റൂട്ടില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വന്ദേഭാരത് ദൗത്യം അവലോകനം ചെയ്യുന്നതിന് ചേര്‍ന്ന യോഗത്തിന് ശേഷം വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. വിദേശകാര്യമന്ത്രാലയം, സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, എമിഗ്രേഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സംബന്ധിച്ചു. വിമാനങ്ങളുടെ എണ്ണം കൂട്ടാനും ദൗത്യത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും തീരുമാനമായി.

34 രാജ്യങ്ങളില്‍ നിന്നായി ഇതിനകം 173 വിമാനങ്ങളും 3 കപ്പലുകളുമാണ് പ്രവാസികളെ നാട്ടിലെത്തിച്ചത്. മെയ് 17ന് ആരംഭിച്ച രണ്ടാംഘട്ടം ജൂണ്‍ 13വരെ ദീര്‍ഘിപ്പിച്ചു. ഈ ഘട്ടത്തില്‍ 60 രാജ്യങ്ങളില്‍ നിന്ന് ലക്ഷംപേരെ നാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്നാംഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

കൂടുതല്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് അനുവദിക്കും. കര അതിര്‍ത്തി വഴിയുള്ള യാത്രക്കാരുടെ വരവും ഇന്ന് മുതല്‍ ആരംഭിക്കും. ഗള്‍ഫില്‍ പൊതുമാപ്പ് ലഭിച്ചവരുടെ തിരിച്ചുവരവിനും സജ്ജീകരണമൊരുക്കിയിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യ നേരിട്ടുള്ള ടിക്കറ്റ് ബുക്കിങ് ഉടന്‍ ആരംഭിക്കും. ഇറാനില്‍ കുടുങ്ങിയ മല്‍സ്യബന്ധനത്തൊഴിലാളികളെ ജൂണില്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.


 

SHARE :
folder_openTags
content_copyCategory