Thursday, September 23, 2021
Home News National അഫ്ഗാനുമായി ചരിത്രപരമായ ബന്ധം തുടരുമെന്ന് ഇന്ത്യ

അഫ്ഗാനുമായി ചരിത്രപരമായ ബന്ധം തുടരുമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അഫ്ഗാനിസ്താനുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍. അഫ്ഗാനിസ്താനിലെ സംഭവങ്ങള്‍ ‘വളരെ ശ്രദ്ധാപൂര്‍വ്വം’ ഇന്ത്യ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് ബാക്കിയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വവും സുരക്ഷിതമായ തിരിച്ചുവരവും ഉറപ്പാക്കുന്നതിലാണ് രാജ്യം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ന്യൂയോര്‍ക്കില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി.

അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ച താലിബാന്‍ നേതൃത്വത്തെ എങ്ങനെ കാണുന്നുവെന്നും അവരെ എങ്ങനെ കൈകാര്യം ചെയ്യുമെന്നുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ജയ്ശങ്കറിന്റെ മറുപടി ഇപ്രകാരമായിരുന്നു.’പഴയ പോലെ തന്നെയാണ് നിലവിലുള്ള സ്ഥിതി. ഇന്ത്യ താലിബാനുമായി ബന്ധപ്പെട്ടിരുന്നോ ഇല്ലയോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ല’ അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്താനിലെ നിക്ഷേപവും ഇടപഴകലും തുടരുമോ എന്ന ചോദ്യത്തിന് അഫ്ഗാന്‍ ജനതയുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് ജയ്ശങ്കര്‍ മറുപടി നല്‍കി. മറ്റുകാര്യങ്ങളേക്കാള്‍ അഫ്ഗാനിസ്താനിലുളള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിത്വത്തിലാണ് ശ്രദ്ധകേന്ദ്രകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO WATCH

 

Most Popular