Saturday, July 24, 2021
Home Gulf ഇന്ത്യന്‍ പ്രവാസികളുടെ യാത്രാപ്രശ്‌നം ചര്‍ച്ച ചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ യോഗം

ഇന്ത്യന്‍ പ്രവാസികളുടെ യാത്രാപ്രശ്‌നം ചര്‍ച്ച ചെയ്ത് ഗള്‍ഫ് രാജ്യങ്ങളിലെ അംബാസഡര്‍മാരുടെ യോഗം

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ ഗള്‍ഫ് രാജ്യങ്ങളിലെയും ഇറാനിലെയും ഇന്ത്യന്‍ അംബാസഡര്‍മാരുടെ യോഗം വിളിച്ചു. കോവിഡ് സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പുവരുത്തു്ന്നതിനുള്ള കാര്യങ്ങള്‍ ആലോചിക്കുകയായിരുന്നു ലക്ഷ്യം.

യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കപൂര്‍, ഡോ. ദീപക് മിത്തല്‍(ഖത്തര്‍), പീയുഷ് ശ്രീവാസ്തവ(ബഹ്‌റൈന്‍), സിബി ജോര്‍ജ്(കുവൈത്ത്), ഡോ. ഔസാഫ് സഈദ്(സൗദി), മുനു മഹാവര്‍(ഒമാന്‍), ഗദ്ദാം ധര്‍മേന്ദ്ര(ഇറാന്‍) എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. അംബാസഡര്‍മാര്‍ യോഗത്തില്‍ പങ്കെടുക്കാനായി കുവൈത്തിലെത്തുകയായിരുന്നു.

കോവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് പോയ ഇന്ത്യക്കാരുടെ തൊഴിലിടത്തിലേക്കുള്ള മടക്കം, വിദേശ ഇന്ത്യക്കാരുടെ യാത്രാപ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കല്‍ എന്നീ വിഷയങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.

കോവിഡ് പശ്ചാത്തലത്തില്‍ പലയിടത്തായി കുടുങ്ങിപ്പോയ കുടുംബങ്ങളുടെ ഒത്തുചേരലിന് സഹായം നല്‍കുക, ഇന്ത്യയുടെ വ്യാപാര താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ അജണ്ടകളും ചര്‍ച്ചയായി. യോഗം ഫലപ്രദമായിരുന്നുവെന്നും തുടര്‍നടപടികള്‍ അതത് രാജ്യങ്ങളുടെ എംബസിയുടെയും അംബാസഡര്‍മാരുടെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും മന്ത്രി ട്വിറ്ററില്‍ പറഞ്ഞു.
ALSO WATCH

Most Popular