Sunday, August 1, 2021
Home Special GM Talkies ഇന്ത്യയില്‍ കര്‍ശന നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണനയില്‍

ഇന്ത്യയില്‍ കര്‍ശന നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്ന കാര്യം പരിഗണനയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സിനിമ തിയേറ്ററുകള്‍ സപ്തംബര്‍ മുതല്‍ തുറക്കാന്‍ അനുമതി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. തിയേറ്ററുകള്‍ മാത്രമുള്ള സമുച്ഛയങ്ങളാകും ആദ്യ ഘട്ടത്തില്‍ തുറക്കാന്‍ അനുവദിക്കുക. മാളുകളിലെ തിയേറ്ററുകള്‍ക്ക് അനുമതി ഉണ്ടാവില്ല.

കര്‍ശന നിയന്ത്രണങ്ങളോടെയാകും അനുമതി നല്‍കുക. ഇതിനായി പ്രത്യേക മാര്‍ഗ രേഖ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. സാമൂഹിക അകലം പാലിക്കുന്നതിനായി ഒന്നിടവിട്ടുള്ള നിരകളിലാകും ആളുകളെ ഇരുത്തുക. മൊത്തം സീറ്റിന്റെ മൂന്നില്‍ ഒന്നില്‍ മാത്രമേ ആളുകളെ ഇരിക്കാന്‍ സമ്മതിക്കുകയുള്ളു. കുടുംബമാണെങ്കില്‍ ഒരുമിച്ച് ഇരിക്കാം.

24 ഡിഗ്രിയോ അതില്‍ കൂടുതലോ ആവണം തിയേറ്ററിനുള്ളിലെ താപനില. ആളുകള്‍ നിര്‍ബന്ധമായം മാസ്‌ക് ധരിച്ചിരിക്കണം. കൈസ്പര്‍ശം ഉണ്ടാകാത്ത രീതിയിലുള്ള ടിക്കറ്റ് വില്‍പ്പന വേണ്ടിവരും. ഓരോ ഷോ കഴിയുമ്പോഴും തിയേറ്ററുകള്‍ അണുമുക്തമാക്കും.
ജിമ്മുകള്‍ക്ക് ഉള്‍പ്പെടെ അനുമതി നല്‍കിയതോടെയാണ് തിയേറ്റര്‍ ഉടമകള്‍ അനുമതിക്ക് ആവശ്യം തേടി രംഗത്തെത്തിയത്.

Most Popular