Friday, September 24, 2021
Home News National ആശങ്കകള്‍ക്കു വിട; ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനുകള്‍ വിജയത്തിന്റെ പടവില്‍; ഇനി വേണ്ടത് കേന്ദ്ര അംഗീകാരം

ആശങ്കകള്‍ക്കു വിട; ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിനുകള്‍ വിജയത്തിന്റെ പടവില്‍; ഇനി വേണ്ടത് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനുകളുടെ വിജയകരമായ പരീക്ഷണം ഏറെക്കുറെ പൂര്‍ത്തിയാക്കിയതായി ഐസിഎംആര്‍. കേന്ദ്രം തീരുമാനിച്ചാല്‍ അടിയന്തര അംഗീകാരം നല്‍കുന്നത് പരിഗണിക്കാമെന്നും ഐസിഎംആര്‍ അധികൃതര്‍ പാര്‍ലമെന്ററി പാനലിനോട് വെളിപ്പെടുത്തി.

ആറുമാസം മുതല്‍ ഒന്‍പത് മാസം വരെയാണ് സാധാരണഗതിയില്‍ വാക്‌സിനുകളുടെ അന്തിമപരീക്ഷണത്തിനായി വേണ്ടി വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയാണെങ്കില്‍ ഈ കാലയളവ് കുറച്ച് അംഗീകാരം നല്‍കുമെന്നും ഐസിഎംആര്‍ വ്യക്തമാക്കുന്നു.

ഭാരത് ബയോടെക്, കാഡില, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവര്‍ വികസിപ്പിച്ചെടുത്ത വാക്‌സിനുകളാണ് പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങളിലുള്ളത്. ഇതില്‍ ഭാരത് ബയോടെകും കാഡിലയും വികസിപ്പിച്ചെടുത്ത വാക്‌സിനുകള്‍ രണ്ടാം ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറയുന്നു.

സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കൈകാര്യം ചെയ്യുന്നതും ഓക്്‌സ്ഫഡ് യൂനിവേഴ്‌സിറ്റി വികസിപ്പിച്ചതും ഈ വാരാന്ത്യത്തില്‍ ഘട്ടം -2 (ബി) പരീക്ഷണങ്ങളിലേക്ക് പ്രവേശിക്കും. ഇതിനായി രാജ്യത്തൊട്ടാകെയുള്ള 17 കേന്ദ്രങ്ങളില്‍ 1,700 രോഗികളെ കണ്ടെത്തിയിട്ടുണ്ട്.

Most Popular