ന്യൂഡല്‍ഹി: കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ്. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന മാര്‍ച്ചിനോടുള്ള താരത്തിന്റെ നിലപാട് ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്.
”കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവര്‍ക്ക് നമ്മള് സമയം നല്‍കണം. അത് ന്യായമല്ലേ. പൊലീസ് നടപടികളില്ലാതെ അവരെ കേള്‍ക്കാനാകില്ലേ. കര്‍ഷകരെ ദയവായി കേള്‍ക്കൂ” -ഹര്ഭജന് സിങ് ട്വിറ്ററില്‍ കുറിച്ചു.