Saturday, July 24, 2021
Home Ediotrs Pick 38 ഭാര്യമാരും 89 കുട്ടികളും; വിട പറഞ്ഞത് ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍

38 ഭാര്യമാരും 89 കുട്ടികളും; വിട പറഞ്ഞത് ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍

ഐസ്വാള്‍: ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനെന്ന് കരുതപ്പെടുന്ന മിസോറാം സ്വദേശി നിര്യാതനായി. ബഹുഭാര്യാത്വം അനുവദിക്കുന്ന ഒരു ക്രിസ്തീയ വിഭാഗത്തിന് നേതൃത്വം നല്‍കിയിരുന്ന സിയോണ ചാന(76)യാണ് മരിച്ചത്. 38 ഭാര്യമാരെയും 89 കുട്ടികളെയും അനാഥരാക്കിയാണ് അദ്ദേഹം വിടപറഞ്ഞത്.

ചാനയുടെ മരണ വിവരം മിസോറാം മുഖ്യമന്ത്രി സോറാംതന്‍ഗയാണ് ട്വിറ്ററില്‍ അറിയിച്ചത്. ഈ കുടുംബത്തിന്റെ സാന്നിധ്യം കാരണം മിസോറാമിലെ ബക്തവാങ് ഗ്രാമം സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമായിരുന്നു.

Chana’s family members pose for a group photograph

33 പേരമക്കള്‍ കുടിയുള്ള ചാന ഞായറാഴ്ച്ച ഉച്ചയോടെയാണ് മരിച്ചത്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ് അദ്ദേഹത്തിന്റെ മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വളരെ അച്ചടക്കമുള്ള കുടുംബമായിരുന്നു ചാനയുടേതെന്ന് മിസോറാം മുന്‍ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല പറഞ്ഞു. അവരില്‍ നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്.

1959ല്‍ 17-ാം വയസ്സിലായിരുന്നു ചാന ആദ്യ വിവാഹം ചെയ്തത്. ഒരു വര്‍ഷം തന്നെ 10 സ്ത്രീകളെ വിവാഹം ചെയ്ത റെക്കോഡും ചാനയ്ക്കുണ്ട്. 2004ല്‍ 25കാരിയെയാണ് അദ്ദേഹം അവസാനമായി വിവാഹം ചെയ്തത്.

A general view of Chana’s 100-room house in Mizoram
ചാനയും കുടുംബവും താമസിക്കുന്ന വീട്‌

ഭാര്യമാര്‍ മുഴുവന്‍ ചാനയുടെ മുറിക്കരികില്‍ തയ്യാറാക്കിയ ഡോര്‍മിറ്ററിയിലായിരുന്നു കഴിഞ്ഞിരുന്നത്. എല്ലാ സമയവും ഏഴോ എട്ടോ ഭാര്യമാര്‍ അദ്ദേഹത്തിനരികില്‍ ഉണ്ടാകുമായിരുന്നു.

100 മുറികളുള്ള ഒരു നാലു നില വീട്ടിലായിരുന്നു കുടുംബം മുഴുവന്‍ കഴിഞ്ഞിരുന്നത്. ന്യൂ ജനറേഷന്‍ ഹോം എന്നായിരുന്നു പിങ്ക് നിറത്തിലുള്ള കെട്ടിടത്തിന്റെ പേര്. പ്രമുഖ ടിവി ഷോകളിലും ഡിഷ് വാഷിങ് ബ്രാന്‍ഡിന്റെ പരസ്യത്തിലും കുടുംബം പ്രത്യക്ഷപ്പെട്ടിരുന്നു.

Chana’s wives and children taking part in a ceremonial evening prayer
ചാനയുടെ ഭാര്യമാരും കുടുംബവും സംസ്‌കാര ചടങ്ങിനിടെ

കുടുംബം ഇനിയും വലുതാക്കണമെന്നാണ് തന്റെ ആഗ്രഹം. വിവാഹം ചെയ്യാനായി ഏതറ്റം വരെയും ഞാന്‍ പോകും. ഒരുപാട് പേരെ പോറ്റാന്‍ കഴിയുന്നു എന്നത് വലിയ ഭാഗ്യമായാണ് ഞാന്‍ കരുതുന്നത്- 2011ല്‍ റോയിട്ടേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ചാന പറഞ്ഞു.

Most Popular