Thursday, September 23, 2021
Home News National ചൊവ്വാഴ്ച്ച മുതല്‍ ഇന്ത്യയില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി ആരംഭിക്കും

ചൊവ്വാഴ്ച്ച മുതല്‍ ഇന്ത്യയില്‍ ട്രെയിന്‍ സര്‍വീസ് ഭാഗികമായി ആരംഭിക്കും

ന്യൂഡല്‍ഹി: പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് ഘട്ടംഘട്ടമായി പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. തുടക്കത്തില്‍ 15 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാനാണ് പദ്ധതി. ന്യൂഡല്‍ഹിയില്‍ നിന്ന് ദിബ്രുഗഡ്, അഗര്‍ത്തല, ഹൗറ, പട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹ്‌മദാബാദ്, ജമ്മു താവി സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ട്രെയിന്‍ സര്‍വീസ്.

തുടര്‍ന്ന് റെയില്‍വേ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കും. കോവിഡ് കെയര്‍ സെന്ററുകള്‍ക്കു വേണ്ടി 20,000 കോച്ചുകള്‍ നീക്കിവച്ചിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് 300 ട്രെയിനുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ് ബാക്കിയുള്ള കോച്ചുകളാണ് സ്‌പെഷ്യല്‍ ട്രയിനുകള്‍ക്കായി ഉപയോഗിക്കുക.

തിങ്കളാഴ്ച്ച വൈകീട്ട് 4 മുതല്‍ ട്രെയിനുകള്‍ക്കുള്ള ബുക്കിങ് ആരംഭിക്കും. ഐആര്‍സിടിസി വെബ്‌സൈറ്റില്‍ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാനാവുക. റെയില്‍വേ സ്‌റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ല.

കണ്‍ഫേം ചെയ്ത ടിക്കറ്റുള്ളവരെ മാത്രമേ റെയില്‍വേ സറ്റേഷനില്‍ പ്രവേശിപ്പിക്കൂ. മുഴുവന്‍ യാത്രക്കാരും ഫേസ് മാസ്‌ക്ക് ധരിക്കണം. സ്റ്റേഷനില്‍ യാത്രക്കാരെ സ്‌ക്രീനിങിന് വിധേയമാക്കും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ ട്രെയിനില്‍ കയറാന്‍ അനുവദിക്കൂ.


 

Most Popular