Wednesday, January 26, 2022
HomeNewsNationalഇന്ത്യന്‍ രൂപ പിന്നെയും താഴോട്ട്; പ്രവാസികള്‍ക്ക് ഗുണകരം

ഇന്ത്യന്‍ രൂപ പിന്നെയും താഴോട്ട്; പ്രവാസികള്‍ക്ക് ഗുണകരം

ദുബൈ: ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപയുടെ(Indian rupee) മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ഡോളറിന്റെ(dollar) വില 74.77ല്‍ 74.80 ആയി. ഇതോടെ ഒരു യുഎഇ ദിര്‍ഹത്തിന്(dirham) 20.27 രൂപ ഉണ്ടായിരുന്നത് 20.36 രൂപ ലഭിക്കും. ഖത്തര്‍ റിയാലിന്(Qatar riyal) ഇന്നലെ 20.42 രൂപ ഉണ്ടായിരുന്നത് ഇന്ന് 20.46 ആയി.

ബുധനാഴ്ച്ച രൂപയുടെ മൂല്യം ഏപ്രില്‍ 23ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 74.85ല്‍ എത്തിയിരുന്നു. ചൊവ്വാഴ്ച്ച 74.4450 ആയിരുന്നു ഡോളറിനെ അപേക്ഷിച്ച് രൂപയുടെ മൂല്യം.

ഇതോടെ മാസം ആദ്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടിലേക്ക് പണമയക്കുന്നവര്‍ക്ക് ദിര്‍ഹത്തിനും റിയാലിനുമെല്ലാം കൂടുതല്‍ രൂപ ലഭിക്കും.
ALSO WATCH

 

Most Popular