Saturday, June 19, 2021
Home News National കോവിഡ്; ഇന്ത്യക്കാർക്ക് പ്രവേശനം സാധ്യമായിട്ടുള്ള വിദേശ രാജ്യങ്ങൾ ഇവയാണ്

കോവിഡ്; ഇന്ത്യക്കാർക്ക് പ്രവേശനം സാധ്യമായിട്ടുള്ള വിദേശ രാജ്യങ്ങൾ ഇവയാണ്

കോവിഡ് വ്യാപകമായി പടരുന്ന സാഹചര്യത്തിൽ പല വിദേശ രാജ്യങ്ങളും യാത്രക്കാർക്ക് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ഉൾപ്പടെയുള്ള യാത്രക്കാരെ വിലക്കിയിട്ടുണ്ട്. എന്നാൽ ചില രാജ്യങ്ങൾ ഇന്ത്യക്കാർക്കുള്ള പ്രവേശനം വിലക്കിയിട്ടില്ല. റഷ്യ, ഈജിപ്ത്, ദക്ഷിണാഫ്രിക്ക, കോമൺ‌വെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്‌സ് (സിഐഎസ്) രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ധൈര്യമായി പ്രവേശിക്കാം. ജൂൺ 14 വരെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്, എന്നാൽ
ചാർട്ടേർഡ് വിമാനങ്ങൾക്കും , ചില വിസ ഉടമകൾക്കും പ്രവേശനം സാധ്യമാണ്.

ഈജിപ്ത്

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്താത്ത രാജ്യമാണ് ഈജിപ്ത് .എന്നാൽ ഈജിപ്തിൽ എത്തുമ്പോൾ ആളുകൾക്ക് കോവിഡ് ടെസ്റ്റ് നടത്തണം . പോസിറ്റീവ് ആണെങ്കിൽ ക്വാറന്റൈനിൽ കഴിയുകയോ അല്ലെങ്കിൽ തിരികെ പോകാനോ ആവശ്യപ്പെടും.

നേപ്പാൾ

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാളിലേക്കും ഇന്ത്യക്കാർക്ക് പ്രവേശനത്തിന് നിലവിൽ തടസങ്ങളില്ല. എന്നാൽ രാജ്യത്തെത്തുമ്പോൾ 72 മണിക്കൂർ മുന്പെടുത്ത പി സി ആർ പരിശോധനയുടെ റിസൾട്ട് ഹാജരാക്കണം.

റഷ്യ

ഇന്ത്യൻ വിനോദ സഞ്ചാരികൾക്കായി റഷ്യയും വാതിൽ തുറന്നിട്ടുണ്ട്

തുർക്കി

തുർക്കിയിലെത്തുന്ന ഇന്ത്യക്കാർക്ക് 14 ദിവസം നീണ്ട ക്വാറന്റൈൻ ആണ് വ്യവസ്ഥ ചെയ്യുന്നത്. വിനോദ സഞ്ചാരികൾക്ക് 14-ാം ദിവസം പി.സി.ആർ ടെസ്റ്റ് നടത്തേണ്ടിവരും, കൂടാതെ നെഗറ്റീവ് പരീക്ഷിച്ചാൽ മാത്രമേ ക്വാറന്റൈൻ ഒഴിവാകു.

Most Popular