പിടിതരാതെ മഹാരാഷ്ട്രയും ഗുജറാത്തും; ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 85,000 കവിഞ്ഞു

india coronavirus cases

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് കേസുകള്‍ അനിയന്ത്രിതമായി വര്‍ധിക്കുന്നു. ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 85,940 ആയി. മരണ സഖ്യ 2,252 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,970 പേര്‍ക്ക് രോഗം കണ്ടെത്തുകയും 103 പേര്‍ മരിക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടാഴ്ചയായി ദിവസവും മൂവായിരത്തിലധികം പേര്‍ക്കാണ് രാജ്യത്തു രോഗം സ്ഥിരീകരിക്കുന്നത്. 100 ലേറെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. നിലവിലത്തെ ആക്ടീവ് കേസുകള്‍ 53,035 ആണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള രാജ്യങ്ങളില്‍ പതിനൊന്നാം സ്ഥാനമാണ് നിലവില്‍ ഇന്ത്യയ്ക്ക്. രാജ്യത്ത് ഇതുവരെ 118 സിഐഎസ്എഫുകാര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 16 ബിഎസ്എഫ് ജവാന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം മുപ്പതിനായിരത്തിലേക്ക് എത്തുകയാണ്. മരണസംഖ്യ ആയിരം കവിഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ 1140 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് മരണവും 438 കോവിഡ് കേസുകളും ആകെ രോഗികള്‍ 9333 ആണ്. ഗുജറാത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 9932 ഉം മരണം 606 ആയി. രാജസ്ഥാനില്‍ 117 ഉം ബീഹാറില്‍ 46 ഉം കേസുകള്‍ സ്ഥിരീകരിച്ചു.

India’s Coronavirus Cases Inch Close To 86,000, More Than China’s Count