Sunday, June 20, 2021
Home News National ലോക്ക്ഡൗണ്‍ കാരണം ടിക്കറ്റ് റദ്ദാക്കിയ എല്ലാവര്‍ക്കും പണം മടക്കിനല്‍കുമെന്ന് ഇന്‍ഡിഗോ

ലോക്ക്ഡൗണ്‍ കാരണം ടിക്കറ്റ് റദ്ദാക്കിയ എല്ലാവര്‍ക്കും പണം മടക്കിനല്‍കുമെന്ന് ഇന്‍ഡിഗോ

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാരണം ടിക്കറ്റ് റദ്ദാക്കിയ എല്ലാ യാത്രക്കാര്‍ക്കും അടുത്ത വര്‍ഷം ജനുവരി 31ന് അകം പണം തിരികെ നല്‍കുമെന്ന് ബജറ്റ് വിമാന കമ്പനിയായ ഇന്‍ഡിഗോ. 100 ശതമാനം തുകയും മടക്കി നല്‍കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇന്‍ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ റോനോജോയ് ദത്ത അറിയിച്ചതായി വാര്‍ത്ത ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനകം തന്നെ 1,000 കോടി രൂപയുടെ റീഫണ്ടുകള്‍ പ്രോസസ്സ് ചെയ്തതായി ഇന്‍ഡിഗോ പറഞ്ഞു. ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ട മൊത്തം തുകയുടെ ഏകദേശം 90 ശതമാനത്തോളം വരും. മാര്‍ച്ച് 25 ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ രാജ്യത്ത് ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ നിരോധിക്കാന്‍ കാരണമായി.

ലോക്ക്ഡൗണ്‍ കാരണം രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 ന് ആണ് ഇന്ത്യയില്‍ ആഭ്യന്തര യാത്രാ സര്‍വീസുകള്‍ പുനരാരംഭിച്ചത്. കോവിഡ് മൂലം മാര്‍ച്ച് 23 മുതല്‍ രാജ്യത്ത് നിര്‍ത്തിവെച്ച അന്താരാഷ്ട്ര വിമാന സര്‍വീസ് ഇനിയും പുനരാരംഭിച്ചിട്ടില്ല.

Most Popular