Wednesday, June 23, 2021
Home News National പ്രതിസന്ധി നീങ്ങുന്നു; ഇന്ത്യ-യുഎഇ ചാര്‍ട്ടര്‍ വിമാനങ്ങളുടെ കാര്യത്തില്‍ ധാരണ

പ്രതിസന്ധി നീങ്ങുന്നു; ഇന്ത്യ-യുഎഇ ചാര്‍ട്ടര്‍ വിമാനങ്ങളുടെ കാര്യത്തില്‍ ധാരണ

ന്യൂഡല്‍ഹി: ഇന്ത്യയിലുള്ള യുഎഇ റസിഡന്റ് വിസക്കാര്‍ക്ക് മടങ്ങുന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ കാര്യത്തില്‍ ധാരണയിലെത്തിയതായി ഇന്ത്യന്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളുടെയും വിമാനങ്ങള്‍ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും യാത്രക്കാരെ എത്തിക്കാനാണ് ധാരണ. ജൂലൈ 12 മുതല്‍ താഴെ പറയും പ്രകാരം യാത്രക്കാരെ കൊണ്ടു പോകുന്നതിന് ധാരണയിലെത്തിയതായി മന്ത്രാലയം വ്യക്തമാക്കി

1. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രവാസികളെ കൊണ്ടു വരുന്ന യുഎഇ ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ തിരിച്ചുപോവുമ്പോള്‍ ഐസിഎ അംഗീകാരമുള്ള ഇന്ത്യയിലെ യുഎഇ പ്രവാസികളെ തിരിച്ചു കൊണ്ടുപോവാം.

2. യുഎഇയിലെ ഇന്ത്യക്കാരെ കൊണ്ടു വരുന്നതിന് പോകുന്ന ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് അങ്ങോട്ടേക്കുള്ള യാത്രയില്‍ ഐസിഎ അംഗീകാരമുള്ള യുഎഇ റസിഡന്റ് വിസക്കാരെ കൊണ്ടുപോവാം.

3. ഇന്ത്യ-യുഎഇ യാത്രയില്‍ എല്ലാ വിമാനങ്ങളും യുഎഇയിലേക്കുള്ള യാത്രക്കാരെ മാത്രമേ കൊണ്ടു പോകാവൂ

4. ജൂലൈ 12 മുതല്‍ 26 വരെ 15 ദിവസത്തേക്കാണ് ഈ ക്രമീകരണം. അതിന് ശേഷം ആവശ്യമെങ്കില്‍ പുനപ്പരിശോധന നടത്തും.

കഴിഞ്ഞ ദിവസം യുഎഇ വിമാനങ്ങളില്‍ ഇന്ത്യക്കാരെ ചാര്‍ട്ടര്‍ ചെയ്ത് കൊണ്ടു വരുന്നതിനും ഇവിടെയുള്ള പ്രവാസികളെ യുഎഇ പ്രൈവറ്റ് ജെറ്റുകളില്‍ കൊണ്ടു പോകുന്നതിനും ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് നിരവധി പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കിയിരുന്നു. അതിന് പിന്നാലെയാണ് ചര്‍ച്ചയില്‍ ധാരണയിലെത്തിയിരിക്കുന്നത്.

Most Popular