Monday, October 25, 2021
HomeGulfരൂപയുടെ വിനിമയനിരക്ക് കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും കൂടിയ നിലയില്‍; പ്രവാസികള്‍ക്ക് സുവര്‍ണാവസരം

രൂപയുടെ വിനിമയനിരക്ക് കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും കൂടിയ നിലയില്‍; പ്രവാസികള്‍ക്ക് സുവര്‍ണാവസരം

ദുബൈ: രൂപയുടെ മൂല്യം(rupee value) വീണ്ടും ഇടിയുന്നു. വിനിമയനിരക്ക്(exchange rate) കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ സംഖ്യയിലെത്തി. ചൊവ്വാഴ്ച വൈകീട്ട് ഒരു യുഎഇ ദിര്‍ഹമിന് 20.42 ഇന്ത്യന്‍ രൂപയാണ് എന്‍ബിഡി ബാങ്കില്‍ വിനിമയനിരക്ക്. ഖത്തര്‍ റിയാലിന് 20.57 ആണ് അല്‍സമാന്‍ എക്‌സ്‌ചേഞ്ചില്‍ ഇന്നലത്തെ നിരക്ക്.

ഇത് അല്‍പം കൂടിയും കുറഞ്ഞും വിവിധ സമയങ്ങളില്‍ മാറിമറിയുന്നുണ്ട്. 20.59 രൂപ വരെ കഴിഞ്ഞ ദിവസം ചില സമയത്ത് ലഭിച്ചിട്ടുമുണ്ട്. സമീപകാലത്തെ ഏറ്റവും മികച്ച വിനിമയ നിരക്ക് ലഭ്യമായതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചതായി എക്‌സ്‌ചേഞ്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.

ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലെ പ്രവാസികള്‍ക്കും പണമയക്കാന്‍ അനുകൂല സാഹചര്യമാണ്. കഴിഞ്ഞദിവസം സൗദി റിയാലിന് 20.11, ഒമാനി റിയാലിന് 195.91, കുവൈത്ത് ദീനാറിന് 249.99, ബഹ്‌റൈന്‍ ദീനാറിന് 200.09 എന്നിങ്ങനെയാണ് വിനിമയനിരക്ക്. കഴിഞ്ഞമാസം യു.എ.ഇ ദിര്‍ഹമിന് 20 രൂപയിലും താഴെയായിരുന്നു.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില വര്‍ധിച്ചതോടെയാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്. കഴിഞ്ഞ ആഴ്ച മുതലാണ് രൂപക്ക് തിരിച്ചടി നേരിട്ടുതുടങ്ങിയത്.

Most Popular