Thursday, May 6, 2021
Home News National ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത

ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് വീഴ്ത്തി കൊല്‍ക്കത്ത

അബൂദബി: ഐപിഎല്‍ 13ാം സീസണിലെ എട്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം. സണ്‍റൈസേഴ്സ് മുന്നോട്ടുവച്ച 143 റണ്‍സ് എന്ന വിജയലക്ഷ്യം 18 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ നൈറ്റ് റൈഡേഴ്സ് മറികടന്നു. സണ്‍റൈസേഴ്സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്.

ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് കൊല്‍ക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്. 62 ബോളില്‍ നിന്ന് ഗില്‍ 70 റണ്‍സ് നേടി പുറത്താകാതെ നിന്നു. മോര്‍ഗന്‍ 29 ബോളില്‍ 42 റണ്‍സുമായി ഗില്ലിന് പിന്തണ നല്‍കി. നിതീഷ് റാണ 26 റണ്‍സും നേടി. ഹൈദരാബാദിനായി ഖലീല്‍ അഹമ്മദ്, ടി നടരാജന്‍, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

അബൂദബിയിലെ മൈതാനത്ത് മനീഷ് പാണ്ഡെയുടെ അര്‍ധ സെഞ്ച്വറി മികവിലാണ് ഹൈദരാബാദ് 4 വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് അടിച്ചെടുത്തത്. പാണ്ഡെ 37 ബോളില്‍ 51 റണ്‍സെടുത്തു. ഡേവിഡ് വാര്‍ണര്‍ 36 റണ്‍സും വൃദ്ധിമാന്‍ സാഹ 30 റണ്‍സും എടുത്തു. ജോണി ബെയര്‍സ്റ്റോ (5) നിരാശപ്പെടുത്തി.

Most Popular