Friday, September 24, 2021
Home News National ഐപിഎല്ലില്‍ കമന്ററി പറയാനെത്തിയ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് ഹൃദയാഘാതം മൂലം നിര്യാതനായി

ഐപിഎല്ലില്‍ കമന്ററി പറയാനെത്തിയ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് ഹൃദയാഘാതം മൂലം നിര്യാതനായി

മുംബൈ: ആസ്‌ത്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ ഡീന്‍ ജോണ്‍സ് അന്തരിച്ചു. യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ മല്‍സരത്തിന്റെ കമന്ററിക്കായി എത്തിയ അദേഹം മുംബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത്. 59 വയസായിരുന്നു.

ക്രിക്കറ്റ് ലോകത്തെ പ്രധാന കമന്റേറ്റര്‍മാരില്‍ ഒരാളാണ് ഡീന്‍ ജോണ്‍സ്. ആസ്‌ത്രേലിയക്കായി 50 ടെസ്റ്റില്‍ 3631 റണ്‍സും 164 ഏകദിനങ്ങളില്‍ 6068 റണ്‍സും നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 11 സെഞ്ചുറിയും ഏകദിനത്തില്‍ ഏഴ് സെഞ്ചുറിയും നേടിയിട്ടുണ്ട്.

Most Popular