
മുബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മയ്ക്ക് 12 വയസ്സ്
മുംബൈ: ഇന്ത്യന്‍ ജനതയെ 60 മണിക്കൂര്‍ മുള്‍മുനയില്‍ നിര്‍ത്തിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് 12 വര്‍ഷം. 2008 നവംമ്ബര്‍ 26 രാത്രി ഒമ്പതരക്ക് തുടങ്ങിയ ആക്രമണം 29ന് രാവില എട്ടിനാണ് അവസാനിച്ചത്. ലിയൊപോള്‍ഡ് കഫെ, താജ്, ഒബ്റോയ് നക്ഷത്ര ഹോട്ടലുകള്‍, നരിമാന് ഹൗസ്, സി.എസ്.ടി റെയില്‍വേ സ്റ്റേഷന്, കാമ ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ വെടിവെപ്പും ഗ്രനേഡ് പ്രയോഗവും നടത്തിയ ഭീകരര്‍ 25 വിദേശികള്‍ ഉള്‍പടെ 166 പേരെയാണ് കൊലപ്പെടുത്തിയത്. എ.ടി.എസ് മേധാവി ഹേമന്ത് കര്‍ക്കരെ, എ.സി.പി അശോക് കാംതെ, ഇന്‍സ്പെക്ടര്‍ വിജയ് സലസ്കര്‍, എന്‍.എസ്.ജി കമാന്‍ഡോ മലയാളിയായ മേജര്‍ ഉണ്ണികൃഷ്ണന് എന്നിവരും ഭീകരരുടെ തോക്കിനിരയായി.
നുഴഞ്ഞുകയറിയ ഒമ്പത് ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സേന സബ് ഇന്‍സ്പെക്ടര്‍ തുക്കാറാം ഒബ്ലെ ജീവന് ബലിനല്‍കിയാണ് അജ്മല്‍ കസബിനെ ജീവനോടെ പിടികൂടി. വിചാരണക്ക് ഒടുവില്‍ 2012ല്‍ കസബിനെ തൂക്കിലേറ്റി. ലശ്കറെ ത്വയ്യിബയും സാകിയുറഹ്മാന് ലഖ്വിയുമാണ് ഭീകരാക്രമണത്തിെന്റ സൂത്രധാരരെന്നാണ് കണ്ടെത്തല്‍. ആക്രമണം നടത്തിയവര്‍ക്ക് ഹിന്ദി ഭാഷ പഠിപ്പിച്ച മഹാരാഷ്ട്രയിലെ ബീഡ് സ്വദേശി അബു ജുന്താള് എന്ന സാബിയുദ്ദീന്‍ അന്‍സാരി നിലവില്‍ വിചാരണ നേരിടുകയാണ്.