മാറ്റിവച്ച മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന്

neet exam

ന്യൂഡല്‍ഹി: ഈവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന് നടക്കുമെന്ന് കേന്ദ്ര മാനവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. ഈ മാസം മൂന്നിന് നടക്കേണ്ട പരീക്ഷ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു.

ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടത്തും. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ ആഗസ്ത മാസമായിരിക്കും. സിബിഎസ്ഇ 10,12 ക്ലാസുകളില്‍ ബാക്കിയുള്ള പരീക്ഷകള്‍ സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നീറ്റ്, ജെഇഇ മെയിന്‍ പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ എഡിറ്റ് ചെയ്യുന്നതിനും പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റുന്നതിനുമുള്ള സമയമപരിധി നീട്ടിയതായും മന്ത്രി പൊക്രിയാല്‍ അറിയിച്ചു.

 

Engineering entrance examination JEE will be held from July 18-23, while medical entrance exam NEET will be conducted on July 26, Union HRD Minister Ramesh Pokhriyal ‘Nishank’ announced today.