മണിപ്പൂരിലെ സായുധ പ്രസ്ഥാനത്തെ വിമര്‍ശിച്ച് ലേഖനം; മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു

മണിപ്പൂര്‍: മണിപ്പൂരില്‍ സായുധ പ്രസ്ഥാനത്തെ വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിന് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലിന്റെ രണ്ടു എഡിറ്റര്‍മാരെ അറസ്റ്റ് ചെയ്തു. ഫ്രോണ്ടിയര്‍ മണിപ്പൂര്‍ ന്റെ എക്‌സിക്കുട്ടീവ് എഡിറ്റര്‍ പാഓജല്‍ ചാഒബ യുടെ അറസ്റ്റ് പശ്ചിമ ഇന്‍ഫാല്‍ എസ്.പി കെ. മേഘചന്ദ്ര സിംഗ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അവരുടെ തന്നെ എഡിറ്റര്‍-ഇന്‍-ചീഫ് ധിരന്‍ സാദോക്പമിന്റെ അറസ്റ്റിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. എന്നാല്‍ ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടതായി ഇവരുടെ അഭിഭാഷകന്‍ ചോങ്ത്താം വിക്ടര്‍ പറഞ്ഞു. രാജ്യദ്രോഹക്കുറ്റം, യു.എ.പി.എ തുടങ്ങിയ വകുപ്പുകളാണ് ചാര്‍ത്തിയിരിക്കുന്നത്.

ജനുവരി എട്ടിന് പ്രസിദ്ധീകരിച്ച വിപ്ലവകരമായ പാതയുടെ കുഴഞ്ഞുമറിച്ചില്‍ എന്ന തലക്കെട്ടിലുള്ള ലേഖനം സായുധ വിപ്ലവ ഗ്രൂപ്പുകളെയും അവരുടെ ആശയങ്ങളോടും ആഭിമുഖ്യം പുലര്‍ത്തുന്നതാണെന്ന് എഫ്.ഐ.ആര്‍ പറയുന്നു.