Saturday, April 10, 2021
Home News National ഡിഎംകെയില്‍ നിന്ന് സിപിഎം 25 കോടി വാങ്ങി; റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കളുടെ അവസ്ഥ...

ഡിഎംകെയില്‍ നിന്ന് സിപിഎം 25 കോടി വാങ്ങി; റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കളുടെ അവസ്ഥ ദയനീയമെന്ന് കമല്‍ഹാസന്‍

കോയമ്പത്തൂര്‍: സിപിഐഎമ്മിനെതിരേ കടുത്ത ആരോപണവുമായി മക്കള്‍ നീതി മയ്യമം നേതാവ് കമല്‍ഹാസന്‍. ഡി.എംകെയില്‍ നിന്ന് 25 കോടി രൂപ വാങ്ങിയാണ് സിപിഎം മുന്നണിയില്‍ ചേര്‍ന്നതെന്ന് നടന്‍ കമല്‍ഹാസന്‍ പറഞ്ഞു. റൊട്ടിയും ബണ്ണും മാത്രം ആഗ്രഹിക്കുന്ന സഖാക്കള്‍ ഇങ്ങനെ ആയതില്‍ വിഷമമുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

സീതാറാം യെച്ചൂരിക്കെതിരേയും കമല്‍ഹാസന്‍ കടുത്തി വിമര്‍ശനമുയര്‍ത്തി. നിരവധി തവണ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തെ സീതാറാം യെച്ചൂരി വിലകുറച്ചുകണ്ടുവെന്നു കമല്‍ ഹാസന്‍ പറഞ്ഞു. ഡിഎംകെയില്‍ നിന്ന് പണം വാങ്ങിയതിനാലാണ് ഇങ്ങിനെ സംഭവിച്ചതെന്ന് അദ്ദേഹം സൂചിപ്പിച്ചു.

നേരത്തേ കേരള സര്‍ക്കാറിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പുകഴ്ത്തി കമല്‍ ഹാസന്‍ പലകുറി രംഗത്ത് വന്നിരുന്നു. കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലാണ് ഇക്കുറി കമല്‍ ഹാസന്‍ ജനവിധി തേടുന്നത്.

 

Most Popular