ഉലകനായകന്‍ കമല്‍ഹാസന്‍ കോയമ്പത്തൂരില്‍ ജനവിധി തേടിയേക്കും

kamal-vikram-

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ മത്സരിക്കാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഡിഎംകെ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാവുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്നതിന്റെ മുന്നോടിയായി താരത്തിന്റെ പാര്‍ട്ടിയായ മക്കള്‍ നീതിമയ്യ (എംഎന്‍എം) ത്തിന്റെ പ്രവര്‍ത്തകരുടെ യോഗം കഴിഞ്ഞദിവസം അവിനാശി റോഡിലെ ചിന്നിയംപാളയത്തിലെ വൃന്ദാവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നിരുന്നു. കോയമ്പത്തൂര്‍, സേലം ജില്ലയിലെ മുഖ്യഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ജനാധിപത്യം അപകടത്തിലാണെന്ന് കമല്‍ഹാസന്‍ യോഗത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും കമല്‍ഹാസന്‍.