ഉത്തർപ്രദേശ് : യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് നടി കങ്കണ റണാവത്.ശനിയാഴ്ച്ച മുഖ്യമന്ത്രിയുടെ വീട്ടിലെത്തിയായിരുന്നു സന്ദർശനം.ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ കണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.യു.പിയുടെ ‘വണ്‍ ഡിസ്ട്രിക്ട് വണ്‍ പ്രൊഡക്ട്’ (ഒ.ഡി.ഒ.പി) എന്ന പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറാകുന്നത് കങ്കണയായിരിക്കും.
യോഗി ആദിത്യനാഥ് ശ്രീരാമനെപ്പോലെ തപസ്വിയായ ഭരണാധികാരിയാണെന്ന് സന്ദർശനത്തിന് ശേഷം യോഗിയേ പ്രകീർത്തിച്ചുകൊണ്ട് കങ്കണ പറഞ്ഞു.ഞങ്ങളുടെ തേജസ് സിനിമയുടെ ഷൂട്ടിംഗിന് വേണ്ടി സഹകരിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നന്ദി അറിയിച്ചു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എല്ലാ ആശംസകളും അറിയിച്ചു.രാമ ജന്മഭൂമി പൂജയിൽ ഉപയോഗിച്ച ഒരു വെള്ളി നാണയം യോഗി കങ്കണക്കായി സമ്മാനിച്ചു.അടുത്ത വര്‍ഷമാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.