Thursday, June 17, 2021
Home News National മലയാളം എഴുതാനും വായിക്കാനും താമസിയാതെ പഠിക്കും ; പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

മലയാളം എഴുതാനും വായിക്കാനും താമസിയാതെ പഠിക്കും ; പ്രഫുല്‍ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

ലക്ഷദ്വീപിലെ പുതിയ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്രഫുല്‍ കെ പട്ടേലിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ലക്ഷദ്വീപിനെ ദുരന്ത ദ്വീപാക്കാനുള്ള സംഘ് പരിവാര്‍ അജണ്ട അനുവദിച്ചു കൊടുക്കരുത്, പട്ടേല്‍ രാജിവെച്ച്‌ പോകുക എന്നൊക്കെയാണ് കമന്‍്റുകള്‍.
ബീ​ഫ് നി​രോ​ധ​നം മു​ത​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​ല്‍​വ​രെ​യു​ള്ള സം​ഘ്പ​രി​വാ​ര്‍ അ​ജ​ണ്ട​ക​ളു​മാ​യാണ് അഡ്മിനിസ്ട്രേറ്റര്‍ മു​ന്നോ​ട്ടു​പോ​കു​ന്നത്.

പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ വി​ശ്വ​സ്ത​നും മു​ന്‍ ഗു​ജ​റാ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യു​മാ​യിരുന്നു പ്രഫുല്‍ കെ പട്ടേല്‍. ചുമതലയേറ്റ ശേഷം അദ്ദേഹം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഭ​ക്ഷ്യ മെ​നു​വി​ല്‍​നി​ന്ന് മാം​സാ​ഹാ​രം എ​ടു​ത്തു​മാ​റ്റു​ക​യും ഗോ​വ​ധ നി​രോ​ധ​ന നി​യ​മം കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെയ്തു. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ കു​റ​ഞ്ഞ സ്ഥ​ല​മെ​ന്ന നി​ല​യി​ല്‍ ലോ​ക​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച ല​ക്ഷ​ദ്വീ​പി​ല്‍ ഗു​ണ്ട ആ​ക്‌ട് ഏ​ര്‍​പ്പെ​ടു​ത്തുകയും ചെയ്തു. മ​ദ്യ​നി​രോ​ധി​ത മേ​ഖ​ല​യാ​യ ദ്വീപില്‍ ബാ​ര്‍ ലൈ​സ​ന്‍​സ് അ​നു​വ​ദി​ച്ചിട്ടുമുണ്ട്.

Most Popular