Sunday, January 23, 2022
HomeNewsNationalകൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി 1 മുതല്‍

കൗമാരക്കാര്‍ക്കുള്ള വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ജനുവരി 1 മുതല്‍

ന്യൂഡല്‍ഹി: 15നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും. കോവിന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടലിന്റെ മേധാവിയായ ഡോ. ആര്‍ എസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. ഇവര്‍ക്ക് വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചും വാക്സിനായി രജിസ്ട്രേഷന്‍ നടത്താന്‍ സാധിക്കും. കൗമാരക്കാരില്‍ ചിലര്‍ക്ക് ആധാര്‍ കാര്‍ഡ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഈ നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.

15-നും 18- നും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ജനുവരി മൂന്ന് മുതലാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കി തുടങ്ങുക. ജനുവരി 10 മുതല്‍ കോവിഡ് മുന്നണി പോരാളികള്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു

 

Most Popular