Friday, August 6, 2021
Home Gulf Kuwait കുവൈത്തില്‍ ഇന്ന് ഇന്ത്യയിലേക്കു വരികയായിരുന്ന എണ്ണ കപ്പലിന് തീപ്പിടിച്ചു; കപ്പലില്‍ 2,70,000 ടണ്‍ ഇന്ധനം

കുവൈത്തില്‍ ഇന്ന് ഇന്ത്യയിലേക്കു വരികയായിരുന്ന എണ്ണ കപ്പലിന് തീപ്പിടിച്ചു; കപ്പലില്‍ 2,70,000 ടണ്‍ ഇന്ധനം

ന്യൂഡല്‍ഹി: കുവൈത്തില്‍ നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുള്ള ഇന്ധനവുമായി വരികയായിരുന്ന കപ്പലിന് തീപ്പിടിച്ചു. ഒഡിഷയിലെ പാരദ്വീപിലേക്കു വരികയായിരുന്ന കപ്പലിന് ശ്രീലങ്കന്‍ കടലിലാണ് തീപ്പിടിച്ചത്. തീ അണയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനായി ശ്രീലങ്കന്‍ നാവികസേനയുടെ ഒരു ഹെലികോപ്റ്ററും രണ്ടു കപ്പലുകളും പുറപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയാണ് കപ്പലില്‍ നിന്നുള്ള അപായ സിഗ്നല്‍ ലഭിച്ചത്. എഞ്ചിന്‍ മുറിയിലാണ് തീപ്പിടിത്തമുണ്ടായതെന്ന് ജീവനക്കാര്‍ അറിയിച്ചു. ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ അകലെയാണ് അപകടമുണ്ടായത്. 2,70,000 ടണ്‍ ക്രൂഡോയിലാണ് കപ്പലിലുള്ളത്. പനാമ രജിസ്‌ട്രേഷനുള്ള കപ്പലാണിത്. കപ്പലിലുള്ള ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നതെന്നാണ് വിവരം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സംഭത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Most Popular