Wednesday, January 26, 2022
HomeNewsNationalലഖിംപുര്‍ കൂട്ടക്കൊല ; കേന്ദ്രമന്ത്രിയുടെ മകന്റെ പങ്കുവെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

ലഖിംപുര്‍ കൂട്ടക്കൊല ; കേന്ദ്രമന്ത്രിയുടെ മകന്റെ പങ്കുവെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ കേന്ദ്ര മന്ത്രിയുടെ മകന്റെ പങ്ക് വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ലഖ്‌നൗവില്‍ നിന്നുള്ള അങ്കിത് ദാസിന്റെ വാഹനത്തിലുണ്ടായിരുന്ന ആളാണ് പോലീസ് പിടിയിലായത്. തങ്ങൾക്ക് മുന്പിലുണ്ടായിരുന്ന വാഹനമാണ് കർഷകരെ ഇടിച്ചിട്ടതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിക്കുന്നുണ്ട്.
‘തൊട്ടു പിന്നിലുണ്ടായിരുന്ന കറുത്ത ഫോര്‍ച്യൂണര്‍ കാറിലായിരുന്നു ഇയാള്‍ ഉണ്ടായിരുന്നത്. അങ്കിത് ദാസാണ് ഈ വാഹനം ഓടിച്ചിരുന്നത്. മുന്‍ കോണ്‍ഗ്രസ് എംപി അഖിലേഷ് യാദവിന്റെ അനന്തിരവനായ അങ്കിത് ദാസ് ബിജെപി പ്രവര്‍ത്തകനാണെന്നാണ് സൂചന .

ചോദ്യം ചെയ്യലിനിടെ ആരാണ് ഇടിച്ച വാഹനത്തിലുണ്ടായിരുന്നതെന്ന് പോലീസ് കടുപ്പിച്ചപ്പോള്‍ ഭയ്യയുടെ ആളുകളാണെന്ന് പറയുന്നുണ്ട് പിടിയിലായ ആള്‍. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ ആണ്’ ഭയ്യ’ എന്ന് വിളിക്കുന്നത്.

അതേസമയം ല​ഖിം​പു​രി​ല്‍ ക​ര്‍​ഷ​ക​രെ കൂട്ടക്കൊല നടത്തിയ സംഭവത്തില്‍ മ​ക​നെ ന്യാ​യീ​ക​രി​ച്ച്‌ കേ​ന്ദ്ര​മ​ന്ത്രി അ​ജ​യ് മി​ശ്ര രംഗത്തെത്തി. സം​ഭ​വം ന​ട​ക്കു​മ്ബോ​ള്‍ താ​നോ മ​ക​നോ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെന്നും കാ​ര്‍ ഓ​ടി​ച്ച ഡ്രൈ​വ​റെ ക​ര്‍​ഷ​ക​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. “ക​ര്‍​ഷ​ക​രു​ടെ ഇ​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടാ​ണ് വാ​ഹ​നം ഇ​ടി​ച്ചു ക​യ​റി​യ​ത്. മ​രി​ച്ച​വ​രോ​ട് ത​നി​ക്ക് സ​ഹ​താ​പ​മു​ണ്ട്. ഈ ​വാ​ഹ​ന​ത്തി​ല്‍ ആ​ശി​ഷ് മി​ശ്ര ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​ഹീ​ന്ദ്ര ഥാ​ര്‍ വാ​ഹ​നം ഞ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത് .” മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അതെ സമയം സംഭവത്തില്‍ മ​ന്ത്രി അ​ജ​യ് മി​ശ്ര​യ്ക്ക് വീ​ഴ്ച പ​റ്റി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്ബ് അ​നാ​വ​ശ്യ വി​വാ​ദ​മു​ണ്ടാ​ക്കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വം വി​ല​യി​രു​ത്തിയത് . കേന്ദ്ര മന്ത്രി അ​ജ​യ് മി​ശ്ര​യെ ഡ​ല്‍​ഹി​ക്ക് വി​ളി​പ്പി​ക്കു​ക​യും ചെ​യ്തു.എന്നാല്‍ , ക​ര്‍​ഷ​ക​രെ ഇ​ടി​ച്ച വാ​ഹ​ന​ത്തി​ല്‍ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ മ​ക​ന്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് ത​യാ​റാ​ക്കി​യ എ​ഫ്‌ഐ​ആ​റി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

 

Most Popular