ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ്ങിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് വിലക്ക് ഒഴിവാക്കിയത്. ഷെഡ്യൂളുകളിലെ മാറ്റം സംബന്ധിച്ച വിവരങ്ങള്‍ക്കു യാത്രക്കാര്‍ അതതു വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നു വിമാനത്താവളം അധികൃതര്‍ അറിയിച്ചു.
1.15 മുതല്‍ 6 മണി വരെയായിരുന്നു ലാന്‍ഡിങ് നിരോധനം. ചെന്നൈയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബംഗളുരുവിലേക്കും വഴി തിരിച്ചു വിട്ടിരുന്നു. നിലവില്‍ ചെന്നൈയിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. നാലു മണിക്കു ശേഷം ശക്തമായ മഴയോ കാറ്റോ ഇല്ല. എന്നാല്‍, പ്രധാന റോഡുകളില്‍ അടക്കം വെള്ളക്കെട്ടു തുടരുകയാണ്.