ടോക്കിയോ: ഒളിംപിക്സ് വനിതാ ബോക്‌സിങ്ങിൽ ഇന്ത്യയ്ക്ക് വെങ്കലനേട്ടം. ലവ്‌ലിന ബോബോർഗോഹെയ്നാണു വെങ്കലം സ്വന്തമാക്കിയത്.
ബോക്സിംഗിൽ ഇന്ത്യയുടെ മൂന്നാമത്തെ ഒളിംപിക്സ് മെഡൽ ആണിത്.
ആദ്യ രണ്ട് റൗണ്ടുകളും 5-0നാണ് തുര്‍ക്കി താരം സ്വന്തമാക്കിയത്. ഇതോടെ തിരിച്ചു വരാനുള്ള സാധ്യതകള്‍ ഇന്ത്യന്‍ താരത്തിന് മുന്‍പില്‍ അടഞ്ഞു. ബോക്‌സിങ്ങില്‍ 2008ല്‍ വിജീന്ദറിലൂടേയും 2012ല്‍ മേരി കോമിലൂടേയുമാണ് ഇന്ത്യ ബോക്‌സിങ്ങില്‍ മെഡല്‍ നേടിയത്. വമ്പന്മാരായ ജര്‍മനിയുടെ നദൈന്‍ അപ്‌ടെസിനേയും മുന്‍ ലോക ചാമ്പ്യന്‍ നീന്‍ ചിന്‍ ചെന്നിനേയും തോല്‍പ്പിച്ചാണ് ലവ്‌ലിന സെമിയിലേക്ക് കടന്നത്.