ന്യൂഡല്‍ഹി: ഇന്ത്യയില്‍ മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീളാന്‍ സാധ്യതയെന്ന് റിപോര്‍ട്ട്. ഏപ്രില്‍ 14നാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ അവസാനിക്കേണ്ടതെങ്കിലും നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ അത് നീളുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കന്‍ കണ്‍സള്‍ട്ടിങ് കമ്പനിയായ ബോസ്റ്റന്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പിന്റെ (ബിഎസ്ജി) പഠനത്തെ ഉദ്ധരിച്ച് മണികണ്‍ട്രോള്‍.കോം ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ജൂണ്‍ അവസാനത്തിലും സപ്തംബര്‍ രണ്ടാം വാരത്തിലുമിടയിലായിരിക്കും രാജ്യത്ത് ലോക്ക് ഡൗണ്‍ പിന്‍വലിക്കുക എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുന്നതിലൂടെ ഇന്ത്യയില്‍ ആരോഗ്യമേഖല നേരിടുന്ന വെല്ലുവിളികളുടെ ഫലമായിട്ടായിരിക്കും ലോക്ക് ഡൗണ്‍ നീട്ടേണ്ടി വരിക.
ജൂണ്‍ മൂന്നാം വാരത്തോടുകൂടി കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ വളരെ കൂടുതലായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
lock down restriction in india may extend