Tuesday, June 15, 2021
Home News National ലോക്ക്ഡൗണില്‍ മുംബൈയില്‍ കുടുങ്ങിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ലോക്ക്ഡൗണില്‍ മുംബൈയില്‍ കുടുങ്ങിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മുംബൈ: ലോക്ക് ഡൗണില്‍ കുടുങ്ങിയ മലയാളി യുവാവ് മുംബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. അങ്കമാലി പുളിയനം മായാട്ടു വീട്ടില്‍ അനൂപ് കുമാറാണ് മരിച്ചത്. 40 വയസ്സായിരുന്നു. മുംബൈയിലായിരുന്ന അനൂപ് നാട്ടിലേക്ക് മടങ്ങാനായി നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് ലക്ഷത്തോളം മലയാളികളാണ് കേരളത്തിലേക്ക് മടങ്ങാന്‍ അവസരം കാത്തിരിക്കുന്നത്. വിദ്യാര്‍ഥികളും കച്ചവടക്കാരും ഉള്‍പ്പെടെ വിവിദ മേഖലകളല്‍ ഉള്ളവര്‍ ഈ കൂട്ടത്തിലുണ്ട്. എന്നാല്‍, നിലവില്‍ അതിര്‍ത്തി സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക മാത്രമാണ് വരാന്‍ യാത്രാ സംവിധാനമുള്ളത്. മറ്റു സംസ്ഥാനങ്ങളിലുള്ളവരില്‍ ഭൂരിപക്ഷത്തിനും റെയില്‍ മാര്‍ഗം മാത്രമേ ഇവിടേക്ക് വരാന്‍ നിര്‍വാഹമുള്ളൂ.

Malayalee youth died in mumbai who stranded due to lockdown

Most Popular