വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റം നിരോധിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന് സിദ്ധാര്‍ഥ്. ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നത് ഇന്‍ബ്രെഡുകളാണ് (രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ബന്ധത്തിലൂടെ ജനിച്ചവര്‍) എന്നാണ് താരം ട്വീറ്റ് ചെയ്തത്.
‘അച്ഛാ, ഞാന്‍ ഈ ഇയാളെ സ്നേഹിക്കുന്നു. എനിക്ക് വിവാഹം കഴിക്കണം. അയാള്‍ നമ്മുടെ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവനാണോ ? അല്ല .കുഴപ്പമില്ല, പ്രായപൂര്‍ത്തിയായ നിങ്ങളുടെ സ്നേഹത്തെ ഞാന്‍ മാനിക്കുന്നു. നിങ്ങള്‍ക്ക് എന്റെ അനുഗ്രഹങ്ങള്‍. ഞങ്ങള്‍ ജില്ലാ മജിസ്ട്രേറ്റിന്റെ അടുത്തുപോയി പോയി അനുമതി വാങ്ങണം. ദയവായി ഒരു ഉബര്‍ വിളിക്കൂ. ലവ് ജിഹാദ് എന്ന വാക്കുപയോഗിക്കുന്നത് ഇന്‍ബ്രെഡുകളാണ്’; സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി ആരെ വിവാഹം കഴിക്കണമെന്ന് തീരുമാനിക്കാന്‍ അവര്‍ ആര്? അവരുടെ നിയമപ്രകാരം, ആര്‍ക്കും ഒന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം ഇല്ല. എന്ത് കഴിക്കുക, എന്ത് പറയുക, എന്ത് പാടുക, എന്ത് എഴുതുക, എന്ത് ചെയ്യണമെന്ന് അവര്‍ പറയും. സിദ്ധാര്‍ഥ് കുറിച്ചു