ല്ഖനോ: രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ആഗസ്ത് 5ന് രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇദ്ദേഹം വേദി പങ്കിട്ടിരുന്നു.
വിഷയത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടുതല്‍ വിവരങ്ങള്‍ തേടി. മഥുര ജില്ലാ മജിസ്ട്രേറ്റിനോടും മേദാന്ത ആശുപത്രിയുടെ ഡോ. ട്രിഹാനോടും അദ്ദേഹം സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
1992ല്‍ ബാബരിമസ്ജിദ് തകര്‍ത്ത കേസിലെ മുഖ്യ പ്രതികളിലൊരാളാണ് നൃത്യഗോപാല്‍ ദാസ്. ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ച് വരികയാണ്. നൂറിലധികം പേര് പങ്കെടുത്ത അയോധ്യയിലെ രാമ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട ഭൂമി പൂജയില്‍ ദാസ് സജീവമായി പങ്കെടുത്തിരുന്നു.