ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി എംഎല്‍എയുടെ ജന്മദിനാഘോഷം; ഒത്തുകൂടിയത് നൂറുകണക്കിന് ആളുകള്‍

Maharashtra bjp mla birthday celebration

മുംബൈ: കൊറോണ വ്യാപനം തടയാന്‍ രാജ്യം മുഴുവന്‍ വീട്ടിലടച്ചു കഴിയവേ വന്‍ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തില്‍ ബിജെ പി എംഎല്‍എയുടെ ജന്മദിനാഘോഷം. മഹാരാഷ്ട്രയിലെ വര്‍ധ മണ്ഡലത്തിലുള്ള എംഎല്‍എ ദാദറാവു കെച്ചെയാണ് ആളുകളെ കൂട്ടി പറന്നാള്‍ ആഘോഷിച്ചത്.

200ലേറെ പേരാണ് ആഘോഷത്തില്‍ പങ്കെടുത്തത്. സാമൂഹിക അകലം എന്ന നിര്‍ദേശം പോലും പാലിക്കാതെയായിരുന്നു ആഘോഷം. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ലോക്ഡൗണ്‍ ദിനങ്ങളില്‍ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയിരുന്നു. അഞ്ച് പേരില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്നത് പോലും വിലക്കിയിരുന്നു.

ആഘോഷത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു എന്നത് കെച്ചെ നിഷേധിച്ചു.
21 പേരെ മാത്രമാണ് പരിപാടിയിലേക്ക് ക്ഷണിച്ചതെന്നാണ് കെച്ചെയുടെ വിശദീകരണം. എന്നാല്‍, വന്‍ജനക്കൂട്ടത്തിന്റെ ചിത്രങ്ങളും വീഡിയോകളും വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടു. നിയന്ത്രണം ലംഘിച്ചതിന് കെച്ചെയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് പോലിസ്.

maharashtra bjp mla birthday celebration