X
സംസ്ഥാനവും കേന്ദ്രവും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്തത്? അതിഥി തൊഴിലാളികളുടെ ദുരിതം കണ്ട് സുപ്രിംകോടതിയുടെ ചോദ്യം

സംസ്ഥാനവും കേന്ദ്രവും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്തത്? അതിഥി തൊഴിലാളികളുടെ ദുരിതം കണ്ട് സുപ്രിംകോടതിയുടെ ചോദ്യം

personmtp rafeek access_timeThursday May 28, 2020
HIGHLIGHTS
അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ പ്രതികരിച്ച് സുപ്രീംകോടതി.

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ ദുരിതത്തില്‍ പ്രതികരിച്ച് സുപ്രീംകോടതി. തൊഴിലാളികളുടെ മടക്കയാത്രയ്ക്ക് പണം ഈടാക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബസ്, ട്രെയിന്‍ ടിക്കറ്റിനുളള പണം സംസ്ഥാനങ്ങള്‍ വഹിക്കണമെന്നാണ് ഇടക്കാല ഉത്തരവ്. ഭക്ഷണവും വെള്ളവും സംസ്ഥാനങ്ങള്‍ നല്‍കണം. ഇവ വിതരണം ചെയ്യുന്ന സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാന്‍ എന്താണ് ചെയ്തതെന്ന് സുപ്രീംകോടതി ചോദിച്ചു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ രജിസ്ട്രേഷന് ശേഷം നാട്ടിലേക്ക് പോകാന്‍ വൈകുന്നത് എന്തുകൊണ്ടാണ്. അവരോട് യാത്രക്ക് പണം ആവശ്യപ്പെട്ടിരുന്നോ സംസ്ഥാനങ്ങള്‍ പണം നല്‍കുന്നുണ്ടോ എന്നും കോടതി ചോദിച്ചു.

ഭക്ഷണത്തിനുള്ള ചെലവ് സംസ്ഥാനങ്ങളും റെയില്‍വേയും വഹിക്കണം. ബസുകളില്‍ പോകുന്നവര്‍ക്കും ഭക്ഷണവും വെള്ളവും നല്‍കണം. ട്രെയിനും ബസും കാത്തിരിക്കുന്നവര്‍ക്കും ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം.ആര്‍. ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഹാര്‍ മെഹ്‌യാണ് ഹാജരായത്.

സാമൂഹ്യപ്രവര്‍ത്തക മേധാ പട്കര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഒട്ടേറെ ഹര്‍ജികളാണ് കുടിയേറ്റത്തൊഴിലാളി പ്രശ്നത്തില്‍ കോടതി പരിഗണിച്ചത്.

Major SC relief for migrant workers; no fare to be charged, states to provide meal and water


 

SHARE :
folder_openTags
content_copyCategory