Monday, October 25, 2021
HomeNewsNationalജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും

ജമ്മു കശ്മീരില്‍ കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും

ശ്രീനഗര്‍: ജമ്മു കശ്മീരിലെ(Jammu Kashmir) പൂഞ്ച് ജില്ലയില്‍ ഏറ്റുമുട്ടലില്‍(Militant attack) കൊല്ലപ്പെട്ട സൈനികരില്‍ മലയാളിയും(Malayali soldier killed). കൊട്ടാരക്കര ഓടനാവട്ടം സ്വദേശി വൈശാഖ് ആണ് കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയില്‍ സായുധസംഘവുമായുള്ള ഏറ്റുമുട്ടലില്‍ ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികരാണ് മരിച്ചത്.

അതിര്‍ത്തിയില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് സുരക്ഷാ സേന പൂഞ്ച് ജില്ലയില്‍ തിരച്ചില്‍ ആരംഭിച്ചത്. അതിനിടെയാണ് സൈനികര്‍ക്കു നേരെ വെടിവയ്പ്പുണ്ടായത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ വൈശാഖ് അടക്കമുള്ള അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ ആയിരുന്നു മരണം.

നാല് പേരാണ് സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതെന്നും ഇതില്‍ രണ്ടുപേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെതായുമാണ് വിവരം. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ALSO WATCH

Most Popular