Thursday, September 23, 2021
Home News National അമ്മയും സഹോദരനും സമ്മതം മൂളി; സര്‍ക്കാര്‍ ജോലിക്കായി സര്‍വീസിലുള്ള പിതാവിനെ മകന്‍ ശ്വാസംമുട്ടിച്ചു കൊന്നു

അമ്മയും സഹോദരനും സമ്മതം മൂളി; സര്‍ക്കാര്‍ ജോലിക്കായി സര്‍വീസിലുള്ള പിതാവിനെ മകന്‍ ശ്വാസംമുട്ടിച്ചു കൊന്നു

ഹൈദരാബാദ്: സര്‍ക്കാര്‍ ജോലിക്കായി സര്‍വീസിലുള്ള പിതാവിനെ കൊലപ്പെടുത്തി മകന്‍. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയായിരുന്നു കൊലപാതകം. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.

ഉറങ്ങുന്നതിനിടെയാണ് 25 കാരനായ മകന്‍ 55 വയസ്സുകാരനായ അച്ഛനെ കൊലപ്പെടുത്തിയത്. മെയ് 26 ന് രാത്രിയായിരുന്നു സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു കുടുംബാംഗങ്ങള്‍ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍, സംശയം തോന്നിയ ചിലര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്നു കണ്ടെത്തി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ആശ്രിത നിയമനത്തിലൂടെ ജോലി നേടാനാണ് സര്‍ക്കാര്‍ സര്‍വീസില്‍ പമ്പ് ഓപ്പറേറ്ററായി ജോലിചെയ്യുന്ന അച്ഛനെ കൊലപ്പെടുത്തിയതെന്ന് മൂത്ത മകനായ 25 കാരന്‍ പോലീസിനോട് സമ്മതിച്ചു. ഉറങ്ങുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊല്ലുകയായിരുന്നു. പോളിടെക്‌നിക്ക് ഡിപ്ലോമക്കാരനായ മൂത്ത മകന് ജോലി ലഭിക്കാനായി അമ്മയും സഹോദരനും ഇതിന് സമ്മതംമൂളുകയും ചെയ്തു.

മുഖ്യപ്രതിയായ 25 കാരനെയും ഇളയ സഹോദരനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. അമ്മ ഒളിവിലാണ്.

man-killed-father-to-secure-government-job-in-telangana


 

Most Popular