Thursday, December 2, 2021
HomeEntertainmentമനികെ മാഗെ ഹിതെ; ഇന്‍ഡിഗോ വിമാനത്തില്‍ നൃത്തച്ചുവട് വച്ച് എയര്‍ ഹോസ്റ്റസ്

മനികെ മാഗെ ഹിതെ; ഇന്‍ഡിഗോ വിമാനത്തില്‍ നൃത്തച്ചുവട് വച്ച് എയര്‍ ഹോസ്റ്റസ്

മനികെ മാഗെ ഹിതെ പാട്ടിനൊപ്പം വിമാനത്തില്‍ നൃത്തച്ചുവട് വച്ച എയര്‍ ഹോസ്റ്റസും വൈറലാവുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുകയാണ് ശ്രീലങ്കന്‍ ഗായിക യോഹാനി ദിലോക ഡി സില്‍വയുടെ ‘മനികെ മാഗെ ഹിതെ’ എന്ന ഗാനം.


ന്യൂജനറേഷന്‍ ട്രെന്‍ഡ് ആയി മാറിയ ഈ ഗാനത്തിന്റെ നിരവധി വേര്‍ഷനുകളാണ് ഇറങ്ങുന്നത്. ഇപ്പോള്‍ ആളില്ലാ വിമാനത്തില്‍ യോഹാനിയുടെ ഗാനത്തിന് ചുവടുവെച്ച് വൈറലായിരിക്കുകയാണ് ഇന്‍ഡിഗോ വിമാനത്തിലെ എയര്‍ ഹോസ്റ്റസ്. നിരവധി പേരാണ് വീഡിയോ ഇതിനകം തന്നെ കണ്ടിരിക്കുന്നത്. ആയത് ഉര്‍ഫ് അഫ്രീന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നിര്‍ത്തിയിട്ടിരിക്കുന്ന വിമാനത്തിനകത്ത് നിന്നു കൊണ്ടാണ് എയര്‍ ഹോസ്റ്റസ് ചുവടുവെക്കുന്നത്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തുന്നത്.

മണിക മാഗെ ഹിതെ എന്ന ഗാനം 2020ലാണ് പുറത്തിറങ്ങിയത്. യോഹാനിയുടെ കവര്‍ വേര്‍ഷനോടെയാണ് ഇത് വൈറലാകുന്നത്. മേയ് മാസത്തിലാണ് ഇതിന്റെ കവര്‍ വേര്‍ഷന്‍ പുറത്തിറക്കിയത്. ദുലല്‍ ആര്‍ക്‌സ് ആണ് ഗാനത്തിന് വരികളെഴുതിയിരിക്കുന്നത്. യൂട്യൂബില്‍ ഗാനം ഇതിനകം തന്നെ 94 മില്യണിലധികം വ്യൂവ്‌സ് പിന്നിട്ടിരിക്കുകയാണ്.

 

Most Popular