Saturday, October 23, 2021
HomeNewsNationalസംവരണം 50% കടക്കരുത്; മറാഠ സംവരണം സുപ്രിംകോടതി റദ്ദാക്കി, കേരള സര്‍ക്കാരിനും തിരിച്ചടി

സംവരണം 50% കടക്കരുത്; മറാഠ സംവരണം സുപ്രിംകോടതി റദ്ദാക്കി, കേരള സര്‍ക്കാരിനും തിരിച്ചടി

ന്യൂഡല്‍ഹി: സംവരണം 50 ശതമാനം കടക്കരുതെന്ന ഉറച്ച നിലപാടുമായി സുപ്രിംകോടതി. ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മറാഠ സംവരണ നിയമം സുപ്രിം കോടതി റദ്ദാക്കി. സംവരണം 50 ശതമാനത്തില്‍ അധികം ആകുന്നത് ഭരണഘടനയുടെ 14, 15 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചു.

അതേസമയം, പിന്നാക്ക വിഭാഗ പട്ടിക നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നും സംസ്ഥാനങ്ങള്‍ക്ക് വേറെ പട്ടിക തയാറാക്കാനാവില്ലെന്നും കോടതി പറഞ്ഞു. പിന്നാക്ക പട്ടിക രാഷ്ട്രപതിയുടെ അധികാര പരിധിയിലാണ്. പട്ടിക തയാറാക്കാന്‍ നിയമസഭയ്ക്ക് അധികാരം വേണമെന്ന് കേരളം വാദിച്ചിരുന്നു.

സംവരണം 50 ശതമാനം കടക്കാമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു കേരളം ഈ നിലപാടെടുത്തത്.
ALSO WATCH

 

Most Popular