Wednesday, September 22, 2021
Home News National 2 കോടി രൂപ വിലയുള്ള ഭൂമി വാങ്ങിയത് 18 .5 കോടി രൂപയ്ക്ക് :അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന്റെ...

2 കോടി രൂപ വിലയുള്ള ഭൂമി വാങ്ങിയത് 18 .5 കോടി രൂപയ്ക്ക് :അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ അഴിമതിയെന്ന് ആരോപണം

ലക്നൗ:അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന്റെ മറവില്‍ വന്‍ അഴിമതിയെന്ന് ആരോപണം. പ്രാദേശിക ബി ജെ പി നേതാക്കളുടേയും രാമജന്മഭുമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളുടെയും ഇടപെടലിലൂടെ 2 കോടി രൂപ വിലയുള്ള ഭൂമി 18 കോടി രൂപയ്ക്ക് വാങ്ങി എന്നാണ് സമാജ് വാദി പാര്‍ട്ടിയും എ.എ.പിയും ഉന്നയിക്കുന്ന ആരോപണം. ഇടനിലക്കാരെ കൊണ്ട് 2 കോടി രൂപയ്ക്ക് ഒരു വ്യക്തിയില്‍ നിന്ന് വാങ്ങിയ ഭൂമി മിനിറ്റുകള്‍ക്കുള്ളില്‍ 18 കോടി രൂപയ്ക്ക് ട്രസ്റ്റിന് വില്‍ക്കുകയായിരുന്നെന്നാണ് ആരോപണം.

പ്രാദേശിക ബിജെപി നേതാക്കളും ചില ട്രസ്റ്റ് അംഗങ്ങളുമാണ് തട്ടിപ്പിന് പിന്നിലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ പവന്‍ പാണ്ഡെ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 5.8 കോടിയോളം ന്യായവില വരുന്ന 3 എക്കര്‍ സ്ഥലം 2 കോടി രൂപക്ക് ചില റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വാങ്ങുകയും 5 മിനിറ്റിനുള്ളില്‍ ഇതേ സ്ഥലം 18.5 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റുകാര്‍ രാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന് മറിച്ചു വില്‍ക്കുകയും ചെയ്തതായാണ് വിമര്‍ശനം.

ദീര്‍ഘകാലത്തെ നിയമ നടപടികള്‍ക്ക് ശേഷം കഴഞ്ഞ വര്‍ഷം നവംബറിലാണ് അയോധ്യയിലെ തര്‍ക്ക ഭൂമി കേസിന് അന്ത്യം കുറിച്ചത്. തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. മുസ്ലിങ്ങള്‍ക്ക് പകരം അഞ്ച് ഏക്കര്‍ അയോധ്യയില്‍ തന്നെ നല്‍കാനും വിധിച്ചു. ഇതുപ്രകാരം ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ധാനിപ്പൂരിലാണ് പള്ളി നിര്‍മിക്കാന്‍ സ്ഥലം നല്‍കിയത്.

 

 

Most Popular