Wednesday, September 22, 2021
Home News National ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി മീരാബായ് ചാനു; ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ ഇന്ത്യൻ മെഡൽ നേട്ടം

ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി മീരാബായ് ചാനു; ടോക്കിയോ ഒളിംപിക്‌സിലെ ആദ്യ ഇന്ത്യൻ മെഡൽ നേട്ടം

ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യ അക്കൗണ്ട് തുറന്നു. ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാബായ് ചാനുവാണ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടിയത്. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡൽ നേടിയത്. ഈ വിഭാഗത്തിൽ ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയർത്തിയത്. 202 കിലോയാണ് മീരാഭായി ഉയർത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനി ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതയാണ് മീരാബായി ചാനു.

Most Popular