മദര്‍ തെരേസ സ്ഥാപിച്ച ജീവകാരുണ്യ സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചു; ഞെട്ടിക്കുന്ന സംഭവമെന്ന് മമത

mother theresa

ന്യൂഡല്‍ഹി: മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ക്രിസ്മസ് ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഞെട്ടിക്കുന്നതാണെന്ന് മമത ട്വീറ്റ് ചെയ്തു. 22,000 ത്തോളം വരുന്ന രോഗികളും ജീവനക്കാരും ഈ ഒരു നടപടി കാരണം ഭക്ഷണവും മരുന്നുകളും ലഭിക്കാതെ കഷ്ടത്തിലായെന്നും മമതാ ബാനര്‍ജി ട്വീറ്റില്‍ പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് നേരത്തെ മിഷനീറ് ഓഫ് ചാരിറ്റിക്കെതിരെ ഗുജറാത്ത് പോലിസ് കേസെടുത്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മിഷനറീസ് ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തകരും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. 1950ലാണ് മദര്‍ തെരേസ മിഷനറീസ് ഓഫ് ചാരിറ്റി ആരംഭിച്ചത്.