ന്യൂഡല്‍ഹി: നാളെ രാവിലെ 9ന് ജനങ്ങളുമായി വീഡിയോയിലൂടെ സംവദിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹ മാധ്യമമായ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
‘നാളെ രാവിലെ ഒന്‍പത് മണിക്ക് ഒരു ചെറിയ വിഡിയോ സന്ദേശം എല്ലാ ഇന്ത്യക്കാര്‍ക്കുമായി നല്‍കും’ എന്നാണ് ട്വിറ്ററില്‍ അദ്ദേഹം കുറിച്ചിരിക്കുന്നത്. ലോക്ക് ഡൗണിന്റെ ഒന്‍പത് ദിവസങ്ങള്‍ കടന്നുപോകുമ്പോഴാണ് പ്രധാന മന്ത്രിയുടെ പ്രഖ്യാപനം. കൊറോണയെക്കുറിച്ച് തന്നെയായിരിക്കും സന്ദേശം എന്നാണ് കരുതുന്നത്.
കൊറോണ രാജ്യത്തെ ബാധിച്ച ശേഷം രണ്ട് തവണ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ആദ്യം അദ്ദേഹം ജനകീയ കര്‍ഫ്യൂവിന് ആഹ്വാനം നടത്തി. രണ്ടാം തവണ ലോക്ക് ഡൗണും പ്രഖ്യാപിച്ചു.
ഇന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കൊറോണ വ്യാപനം തടയാന്‍ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ കാലം കഴിഞ്ഞാലും ചില നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഏപ്രില്‍ 15ന് ശേഷം ലോക്ക്ഡൗണ്‍ തുടരുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
modi to share a video message tomorrow to all citizens of india