ന്യൂദല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച വിവിധ നഗരങ്ങളില്‍ പരിശോധന നടത്തി. തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാനാ സഅദ് കാന്ധല്വിക്കെതിരായ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.
മുംബൈ, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലെ കേന്ദ്രങ്ങളിലാണ് മൗലാനാ സഅദിനും തബ്ലീഗ് ട്രസ്റ്റുകള്‍ക്കുമെതിരായ തെളിവുകള്‍ ശേഖരിക്കുന്നതിനായി റെയ്ഡ് നടത്തിയത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് (പി.എം.എല്‍.എ) നടപടികളെന്ന് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് അറിയിച്ചു.
മൗലാന സഅദിനും മറ്റുള്ളവര്‍ക്കുമെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സി ഏപ്രിലിലാണ് ഫയല്‍ ചെയ്തത്. നിസാമാബാദില്‍ ഒത്തുചേര്‍ന്ന് കൊറോണ വൈറസ് വ്യാപിക്കുന്നതിനുള്ള സാഹചര്യമൊരുക്കി എന്നാരോപിച്ച് മാര്‍ച്ച് 31 ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് മൗലാനാ സഅദ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്‍ഫോഴ്സ്മെന്റ് പിന്നിടാണ് കേസ് ഏറ്റെടുത്തത്.