ഭോപ്പാല്‍: വീട്ടില്‍ കയറി ബലാല്‍സംഗത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി വെട്ടിമാറ്റി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. 45 വയസുള്ള വ്യക്തിയാണ് വീട്ടില്‍ അതിക്രമിച്ച് കയറി പീഡനശ്രമം നടത്തിയത്. മുറിയിലുണ്ടായിരുന്ന അരിവാള്‍ എടുത്ത് യുവതി ഇയാളുടെ ജനനേന്ദ്രിയത്തില്‍ വെട്ടുകയായിരുന്നു.
യുവതിയും 13 വയസുള്ള മകനും താമസിക്കുന്ന വീട്ടില്‍ കയറിയാണ് പ്രതി അക്രമം നടത്തിയത്. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. അമ്മയെ ആക്രമിക്കുന്നത് കണ്ട് 13 വയസുകാരന് മകന് ആളെ വിളിച്ചുകൂട്ടാന്‍ പുറത്തേക്കോടി. യുവതിയെ മര്‍ദിച്ച് വീഴ്ത്തിയ ശേഷം പീഡിപ്പിക്കാനായുന്നു പ്രതിയുടെ ശ്രമം. താഴെ വീണ സമയത്താണ് കട്ടിലിന് സമീപത്തുണ്ടായിരുന്ന അരിവാള്‍ എടുത്ത് യുവതി അക്രമിയുടെ ജനനേന്ദ്രിയം നോക്കി വെട്ടിയത്. തുടര്‍ന്ന് തൊട്ടടുത്തുള്ള പോലിസ് ഔട്ട്പോസ്റ്റിലെത്തി യുവതി തന്നെ സംഭവം അറിയിച്ചു. പോലിസ് സ്ഥലത്തെത്തിയാണ് ഗുരുതരമായി പരുക്കേറ്റ 45കാരനെ ആശുപത്രിയിലെത്തിച്ചത്.
ALSO WATCH