Tuesday, August 9, 2022
HomeSpecialCareer Escortജോയിന്റ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മൃദുല്‍ അഗര്‍വാളിന് ഒന്നാം റാങ്ക്

ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മൃദുല്‍ അഗര്‍വാളിന് ഒന്നാം റാങ്ക്

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷ (ജെ.ഇ.ഇ)യുടെ (JEE result) ഫലം പ്രഖ്യാപിച്ചു. ഡല്‍ഹി ഐഐടിയിലെ മൃദുല്‍ അഗര്‍വാളിനാണ്(Mridul Agarwal) ഒന്നാം റാങ്ക്. ജയ്പൂര്‍ സ്വദേശിയാണ് മൃദുല്‍ അഗര്‍വാള്‍.

360 ല്‍ 348 മാര്‍ക്ക് നേടി 96.66 ശതമാനത്തോടെയാണ് മൃദുല്‍ ഒന്നാം റാങ്കിലെത്തിയിരിക്കുന്നത്. ജെഇഇ പ്രവേശന പരീക്ഷയിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കാണ് മൃദുല്‍ നേടിയിരിക്കുന്നത്. 2011 ന് ശേഷം ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

ഒന്നും രണ്ടും സെഷനുകളില്‍ നൂറ് ശതമാനം മാര്‍ക്ക് നേടാന്‍ മൃദുലിന് സാധിച്ചു. മകന്റെ നേട്ടത്തില്‍ അത്യധികം അഭിമാനമുണ്ടെന്ന് മൃദുലിന്റെ മാതാപിതാക്കള്‍ പറഞ്ഞു. പ്രൈവറ്റ് കമ്പനിയിലെ ജോലിക്കാരനാണ് മൃദുലിന്റെ പിതാവ് പ്രദീപ് അഗര്‍വാള്‍. മാതാവ് പൂജ അഗര്‍വാള്‍. സഹോദരന്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

പെണ്‍കുട്ടികളില്‍ ഡല്‍ഹി ഐ.ഐ.ടിയിലെ തന്നെ കാവ്യ ചോപ്ര ഒന്നാം റാങ്ക് നേടി. പരീക്ഷ എഴുതിയ 1,41,699 വിദ്യാര്‍ത്ഥികളില്‍ 41862 പേരാണ് യോഗ്യത നേടിയത്.

Most Popular