Friday, August 6, 2021
Home News National മുലായം സിങ് യാദവ് മരിച്ചോ; വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്

മുലായം സിങ് യാദവ് മരിച്ചോ; വാര്‍ത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്

ലഖ്‌നോ: സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് മരിച്ചുവെന്ന വാര്‍ത്ത വ്യാപക തെറ്റിദ്ധാരണയ്ക്കിടയാക്കി. അഖിലേഷ് യാദവിന്റെ പിതാവ് മുന്‍ യുപി മുഖ്യമന്ത്രിയുമായ മുലായം സിങിന്റെ ഫോട്ടോ സഹിതമാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വ്യാപകമായി പ്രചരിക്കുന്ന്ത.

എന്നാല്‍, സമാജ്വാദി പാര്‍ട്ടി സ്ഥാപകനും അഖിലേഷ് യാദവിന്റെ അച്ഛനുമായ മുലായം സിങ് യാദവല്ല മരിച്ചത്. മരിച്ചത് സമാജ്വാദി പാര്‍ട്ടിയിലെ തന്നെ മറ്റൊരു മുതിര്‍ന്ന നേതാവായ മുലായം സിങ് യാദവാണ്. 92 വയസായിരുന്നു അദ്ദേഹത്തിന്. സ്വന്തമായി ഒരു വീട് പോലും നിര്‍മിക്കാതെ, നാടിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു.

സമാജ്വാദി പാര്‍ട്ടിയുടെ സ്ഥാപകനാണ് അഖിലേഷ് യാദവിന്റെ പിതാവായ മുലായം സിങ് യാദവ്. മുലായം സിങ് യാദവെന്ന പേരാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവാണ് മരിച്ചതെന്ന് വ്യാപകമായി തെറ്റിധരിക്കാന്‍ കാരണമായത്. ദേശീയ മാധ്യമങ്ങളടക്കം ഒറയ്യയില്‍ നിന്നുള്ള മുലായം സിങ് യാദവിന്റെ ഫോട്ടോ കൊടുക്കാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നതും തെറ്റിധാരണ കൂട്ടാന്‍ ഇടയാക്കി. വിക്കിപീഡിയയില്‍ ഉള്‍പ്പെടെ മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവാണ് മരിച്ചതെന്ന് രീതിയില്‍ എഡിറ്റ് ചെയ്തിട്ടുണ്ട്.

Most Popular