Friday, September 17, 2021
Home News National ക്ഷേത്രത്തില്‍ കയറി വെള്ളംകുടിച്ചതിന് മുസ്ലിം ബാലനെ തല്ലിച്ചതച്ചു (വീഡിയോ)

ക്ഷേത്രത്തില്‍ കയറി വെള്ളംകുടിച്ചതിന് മുസ്ലിം ബാലനെ തല്ലിച്ചതച്ചു (വീഡിയോ)

ലഖ്‌നോ: ദാഹിച്ചു വലഞ്ഞ മുസ്ലിം ബാലന്‍ ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിന് ക്രൂരമര്‍ദനം. ഉത്തര്‍പ്രദേശിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ ശ്രിങ്കി നന്ദന്‍ യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാലത്തിലേറ്റതിന് പിന്നാലെ മുസ്ലിംകള്‍ക്കെതിരേ സംസ്ഥാനത്ത് അക്രമം വ്യാപകമാണ്.


കുട്ടിയുടെ പേര് ചോദിക്കുന്നതും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ബിഹാറിലെ ബഗല്‍പുര്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്. പ്രതി ആദ്യം കുട്ടിയുടെ പേരും പിന്നീട് പിതാവിന്റെ പേരും ചോദിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ കയറിയത് എന്തിനാണെന്നായിരുന്നു പ്രതിയുടെ ചോദ്യം. വെള്ളം കുടിക്കാന്‍ പോയതാണെന്ന മറുപടി ലഭിച്ചതോടെയാണ് കൂട്ടിയെ തല്ലിച്ചതച്ചതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു.

muslim boy attacked
അറസ്റ്റിലായ പ്രതി

വിഡിയോയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പോലിസ് പറഞ്ഞു. എന്നാല്‍, ഇത്തരത്തില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന പലരെയും വ്യക്തമായ തെളിവ് ഹാജരാക്കാത്തതിന്റെ പേരില്‍ പിന്നീട് വെറുതെ വിടുകയാണെന്നും ഇതാണ് സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നതെന്നും സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ALSO WATCH

Most Popular