
നിഗൂഢ ലോഹതൂണ്‍ ഇന്ത്യയിലും..
അഹമ്മദാബാദ്: ലോകത്തിലെ വിവിധ ദേശങ്ങളില്‍ പ്രത്യക്ഷപ്പെട്ട ലോഹത്തൂണ് ഇന്ത്യയിലും പ്രത്യക്ഷപ്പെട്ടു. ആറ് അടി നീളമുള്ള ലോഹത്തൂണ് അഹമ്മദാബാദില്‍ താല്‍തേജിലെ സിംഫണി പാര്‍ക്കിലാണ് കണ്ടെത്തിയിരിക്കുന്നത്.
മണ്ണില്‍ നിന്ന് ഉയര്‍ന്ന നിലയിലാണ് ലോഹത്തൂണെങ്കിലും ഭൂമി കുഴിച്ചതിന്റെ അടയാളങ്ങളൊന്നും ഇല്ല. വൈകീട്ട് ജോലി കഴിഞ്ഞ് പോകുന്നത് വരെ പാര്‍ക്കില്‍ ഇത്തരമൊരു തൂണ് ഉണ്ടായിരുന്നില്ലെന്ന് പാര്‍ക്കിലെ സെക്യുരിറ്റി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ജോലിക്കെത്തിയപ്പെഴാണ് ലോഹത്തൂണ് കാണുന്നത്. നിഗൂഢ ലോഹത്തൂണ് എന്നാണ് പ്രദേശവാസികള്‍ ഇതിന് നല്‍കിയിരിക്കുന്ന പേര്.
ആദ്യം യുഎസ്എയിലെ യൂടായിലാണ് ലോഹത്തൂണ് കണ്ടെത്തിയത്. പിന്നാലെ റൊമാനിയയിലും ലോഹത്തൂണ് കണ്ടെത്തി. തുടര്‍ന്ന് അമേരിക്ക,യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും ലോഹതൂണിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത് ചില കലാകാരന്മാരുടെ പണിയാണ് എന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്.